നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

  കോട്ടയം സെൻട്രൽ ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്നവർ.
കോട്ടയം സെൻട്രൽ ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു തീപിടിച്ചപ്പോൾ അണയ്ക്കാൻ ശ്രമിക്കുന്നവർ.
SHARE

കോട്ടയം ∙ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യാത്രക്കാരൻ തിരുവാതുക്കൽ പ്രണവത്തിൽ മഹേഷ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.15ന് സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. ബൈക്കിന്റെ പെട്രോൾ ടാങ്കിന്റെ ഭാഗത്തു നിന്നു തീയും പുകയും ഉയരുന്നത് കണ്ട് പേടിച്ച മഹേഷ് ബൈക്കിൽനിന്നു ചാടിയിറങ്ങി.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും കാൽനട യാത്രക്കാരുടെയും സമയോചിത ഇടപെടലിലൂടെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ കെടുത്തി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA