ADVERTISEMENT

എരുമേലി ∙ ചിങ്ങമാസ പൂജകൾക്ക് ശബരിമല നട തുറന്നതോടെ എരുമേലിയും സജീവമായി. 21 വരെയാണ് മാസപൂജകൾക്കായി നട തുറക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇന്നലെ ഏറെയും എത്തിയത്. ചിട്ടവട്ടങ്ങൾ പാലിച്ച് പേട്ടതുള്ളിയാണ് തീർഥാടകർ ധർമ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തിയത്.  കച്ചവടസ്ഥാപനങ്ങളും സജീവമായി.

ശബരിമല നട തുറന്നിട്ടും എരുമേലി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് അധികമായി ഒരു ബസ് മാത്രമേയുള്ളൂ. ദിവസവും രാവിലെ ഏഴിനും വൈകിട്ട് 3.45നും ഉള്ള സ്ഥിരം ബസ് കൂടാതെ കൂടാതെ ഉച്ചയ്ക്ക് 12.10ന് ഒരു സർവീസ് കൂടി മാത്രമാണ് എരുമേലിയിൽ നിന്നുള്ളത്. ഇന്നലെ എരുമേലിയിൽ തീർഥാടകരുടെ നല്ല തിരക്ക് ഉണ്ടായിരുന്നു. ബസ് ഉണ്ടോ എന്ന് അന്വേഷിച്ച് ഒട്ടേറെ അയ്യപ്പഭക്തർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തി. സമീപ ഡിപ്പോകൾക്ക് പമ്പാ സർവീസിനു ബസുകൾ നൽകിയിട്ടും എരുമേലി ഡിപ്പോയ്ക്ക് ബസുകൾ നൽകിയില്ലെന്ന് പരാതിയുണ്ട്. കുമളി, പത്തനംതിട്ട ഡിപ്പോകൾക്ക് പമ്പാ സർവീസിനായി 5 ബസുകൾ വീതവും ചെങ്ങന്നൂർ ഡിപ്പോയ്ക്ക് 10 ബസുകളും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com