ADVERTISEMENT

ചങ്ങനാശേരി ∙ എസ്ബി കോളജിൽ ‘സംവിത് 2.0’ മെഗാ എക്സിബിഷന്റെ ഭാഗമായി ഷേക്സ്പിയർ നാടകങ്ങളിലെ പ്രശസ്തമായ രംഗങ്ങളുടെ അവതരണവും വിഖ്യാത സാഹിത്യ കൃതികളുടെ സംഗീത ആവിഷ്ക്കരണവും അരങ്ങേറുന്നു. സെപ്റ്റംബർ 25 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രദർശനം. 

 

SB College

മാക്ബെത്, ഹാംലെറ്റ്, ജൂലിയസ് സീസർ, ദ ടെംപെസ്റ്റ്, ഹെൻറി IV പാർട്ട് l , റോമിയോ ആൻഡ് ജൂലിയറ്റ്, റിച്ചാർഡ് lll എന്നീ നാടകങ്ങളിലെ വിവിധ രംഗങ്ങളും സൗണ്ട് ഓഫ് മ്യൂസിക്, മൈ ഫെയർ ലേഡി, ജഖൈൽ ആൻഡ് ഹൈഡ് എന്നീ കൃതികളുടെ നൃത്താവിഷ്‌ക്കരണവുമാണ് അവതരിപ്പിക്കുന്നത്. 

 

അധ്യാപകരായ നെവിൽ തോമസ്, ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ, ഡോ.രാജു സെബാസ്റ്റ്യൻ, ജോസി ജോസഫ്, ഫാദർ ജോസ് ജേക്കബ്, ഡോ. രാജലക്ഷ്മി, ഡോ. ജിജി ജോസഫ്, നിതിൻ വർഗീസ്, ഡോ. വിമൽ മോഹൻ ജോൺ, അമൽ ടോംസ്, അനിഷ് കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com