ADVERTISEMENT

ഈരാറ്റുപേട്ട ∙ മാർമലയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി വൈദ്യുതോൽപാദനത്തിനുള്ള നടപടികൾ തുടങ്ങി. ഇതിനായി തലനാട്, തീക്കോയി വില്ലേജുകളിലായി 6 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.തീക്കോയി മലനിരകളിൽ നിന്നുള്ള മാർമല തോട്ടിലെ നീരൊഴുക്കു പ്രയോജനപ്പെടുത്തിയാണ് കെഎസ്ഇബി ചെറുകിട വൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. പദ്ധതിയുടെ സ്ഥാപിതശേഷി 7 മെഗാവാട്ട് ആയിരിക്കും. 3.50 മെഗാവാട്ടിന്റെ 2 ജനറേറ്ററുകൾ ഉണ്ടാകും.

പദ്ധതി നടപ്പാക്കുന്നതിനൊപ്പം മാർമല വെള്ളച്ചാട്ട മേഖലയിൽ ടൂറിസം വികസനം  നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മാർമല അരുവിയിലേക്കുള്ള ചാമപ്പാറ-മാർമല റോഡ് നിർമാണം മുടങ്ങിക്കിടക്കുകയാണ്. റോഡിനാവശ്യമായ കലുങ്കുകളും പാലവും നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ഭൂമി സംബന്ധിച്ച തർക്കമാണ് തുടർനടപടികൾ മുടക്കിയത്. ഇപ്പോൾ ഇല്ലിക്കൽക്കല്ലിൽ എത്തുന്ന സഞ്ചാരികളെക്കൂടി മാർമലയിൽ എത്തിക്കാനും ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനും നടപടി ഉണ്ടാകണമെന്ന് വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com