ഹർത്താൽ ദിനത്തിൽ ആക്രമണം: നാലുപേർ അറസ്റ്റിൽ

   നസറുള്ള, മുഹമ്മദ് റാഫി, ഷെമീർ സലീം, ഷാജിമോൻ.
നസറുള്ള, മുഹമ്മദ് റാഫി, ഷെമീർ സലീം, ഷാജിമോൻ.
SHARE

കോട്ടയം ∙ ഹർത്താൽ ദിനത്തിൽ ആക്രമണം നടത്തിയ കേസിൽ നാലുപേരെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റം കവല മണക്കാട് വീട്ടിൽ നസറുള്ള(32), ഏറ്റുമാനൂർ 101 കവല ഇഞ്ചികാലായിൽ ഷെമീർ സലീം (33), പെരുമ്പായിക്കാട് ഫൗസിയ മൻസിൽ ഷാജിമോൻ (46), ഏറ്റുമാനൂർ 101 കവല കരിനിലക്കുംതടത്തിൽ മുഹമ്മദ് റാഫി (44) എന്നിവരാണ് പിടിയിലായത്. 

വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലും കോട്ടമുറി ഭാഗത്തു പ്രവർത്തിച്ചിരുന്ന ബേക്കറിക്കു നേരെയും കല്ലെറിഞ്ഞതിനാണ് അറസ്റ്റ്. നസറുള്ള, ഷെമീർ സലീം എന്നിവർ കെഎസ്ആർടിസി. ബസിനു നേരെയും ഷാജിമോൻ, മുഹമ്മദ് റാഫി എന്നിവരെ ബേക്കറിക്കു കല്ലെറിഞ്ഞതിനുമാണ് അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}