ADVERTISEMENT
ഏറ്റുമാനൂർ ∙ രാജ്യാന്തര റാബീസ് ദിനത്തോട് അനുബന്ധിച്ചു മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ  ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ 'പ്രതിരോധിക്കാം പേവിഷബാധ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ സീരീസിന്റെ ഉത്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ നിർവഹിച്ചു.

ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ വച്ച് നടത്തിയ പരിപാടിയിൽ ഡോ. എസ്. ഹരിശങ്കറിനോടൊപ്പം കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സൈറു ഫിലിപ്പ്, മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, എസ്എഫ്എസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബേബി ഇലഞ്ഞിമറ്റത്തിൽ, വൈസ് പ്രിൻസിപ്പൽ ഫാ. കെൽ‌വിൻ ഓലികുന്നേൽ, മനോരമ ഹൊറൈസൺ ബിസിനസ് ഹെഡ് രാജീവ് രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ ഏറ്റവും അനുയോജ്യമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കുകയും വിദ്യാര്‍ഥികളിലൂടെ ആരംഭിച്ച് പേവിഷബാധയ്‌ക്കെതിരെ പ്രതിരോധത്തിന്റെ വലിയ ചങ്ങല തീർക്കുകയുമാണ് സെമിനാർ സീരിസിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com