സിഎംഎസ് കോളജിലെ കൊമേഴ്സ് ബാച്ച്(1968–71); ഓർമകളുടെ തീരത്ത് 50 വർഷത്തിനു ശേഷം

1968 - 71 കാലയളവിൽ കോട്ടയം സിഎംഎസ് കോളജിൽ കൊമേഴ്സ് വിഭാഗത്തിൽ പഠിച്ച വിദ്യാർഥികൾ 50 വർഷത്തിനുശേഷം അതേ ക്ലാസ് മുറിയിൽ ഒത്തുചേർന്നപ്പോൾ. പ്രഫ. പി.കെ. മത്തായി, പ്രഫ. കെ.വി.ജോൺ, സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി.ജോഷ്വ എന്നിവർക്കൊപ്പം സെൽഫി എടുക്കുന്നു.
SHARE

കോട്ടയം ∙ മൂന്ന് കൊല്ലത്തെ ഓർമകൾ വീണ്ടെടുക്കാൻ 50 വർഷത്തിനു ശേഷം അവർ വീണ്ടും ഒരുമിച്ചു. സിഎംഎസ് കോളജ് 1968–71 കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികളാണ് കോളജിലെ തങ്ങളുടെ പഴയ ക്ലാസ് റൂമുകളിൽ വീണ്ടും ഒത്തുകൂടിയത്. കോളജ് കാലഘട്ടത്തെ ഓർമകളും അനുഭവങ്ങളും പലരും പങ്കുവച്ചു. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയവരെ ഒരുമിച്ചു നിർത്തി സെൽഫി എടുക്കാനുള്ള തിരക്കിലായിരുന്നു പലരും. 

1968–71 കൊമേഴ്സ് ബാച്ചിലുള്ളവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മയിൽ സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ, പ്രഫ.കെ.വി.ജോൺ, പ്രഫ.പി.കെ.മത്തായി, ജേക്കബ് ഏബ്രഹാം, കെ.എസ്.സക്കറിയാക്കുട്ടി, അലക്സാണ്ടർ ഉമ്മൻ, പി.എം.ഗോപി, ഡോ.വി.എ.ജോസഫ്, രാധാകൃഷ്ണൻ, കെ.എസ്.ലാൽ, തോമസ് സക്കറിയ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA