ADVERTISEMENT

സീറ്റൊഴിവ്

കോട്ടയം ∙ പുല്ലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ ബിഎസ്‌സി സൈ ബർ ഫൊറൻസിക് (ബിരുദം) കോഴ്സിൽ ഒഴിവുള്ള എസ്‌സി / എസ്ടി സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9605518774

കാഷ് അവാർഡ്

ഏറ്റുമാനൂർ ∙ ഏറ്റുമാനൂർ സഹകരണ ബാങ്ക് അംഗങ്ങൾക്കും അവരുടെ മക്കൾക്കും കാഷ് അവാർഡ് ഏർപ്പെടുത്തി. വിദ്യാഭ്യാസ –കലാ –കായിക രംഗത്തു മികച്ച വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 12നു മുൻപ് ബാങ്കിന്റെ ഹെഡ് ഓഫിസിൽ ലഭിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

ഗതാഗതം നിരോധിച്ചു

ഏറ്റുമാനൂർ ∙ കോടതിപ്പടി തുമ്പശേരി റോഡിൽ പൈപ്പ് പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.

ഗെസ്റ്റ് അധ്യാപക ഒഴിവ്

പാലാ ∙ സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിലേക്കു ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന. യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഓഫിസിൽ 15 നു മുൻപായി സമർപ്പിക്കണം. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com