ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ പച്ചക്കറി മൊത്തവ്യാപാരക്കടയിൽ നിന്നു മാങ്ങ മോഷ്ടിച്ചെന്ന കേസിൽ പ്രതിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനായുള്ള അന്വേഷണം ഊർജിതമാക്കി. ഇടുക്കി എആർ ക്യാംപിലെ സിപിഒ ആയ ഷിഹാബ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ 30നു പുലർച്ചെ നാലോടെ കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ടക്കവലയ്ക്കു സമീപമുള്ള കടയുടെ മുൻപിൽ ഇറക്കിവച്ചിരുന്ന പച്ചമാങ്ങയിൽ പത്തു കിലോഗ്രാമോളം മോഷ്ടിച്ചെന്നാണു കേസ്. 

മാങ്ങ കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടർ കൂട്ടിക്കലിലെ വീടിനു സമീപത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുത്തതോടെ ഒളിവിൽപോയ ഷിഹാബിന്റെ മൊബൈൽ ഫോൺ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ ടവർ പരിധികളിൽ എത്തിയതായി സൈബർ സെൽ കണ്ടെത്തി. പിന്നീടു കൂട്ടിക്കൽ ടവർ ലൊക്കേഷൻ പരിധിയിൽ എത്തിയ ശേഷം ഓഫായി.

ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണു തിരച്ചിൽ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com