ADVERTISEMENT

പാലാ ∙ പ്ലസ് ടു വിദ്യാർഥിക്കു മുഴുവൻ മാർക്കും നൽകാൻ ഹൈക്കോടതിവിധി. ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥി കെ.എസ്.മാത്യൂസിനാണ് ഹൈക്കോടതി ഉത്തരവിലൂടെ 1200ൽ 1200 മാർക്കും ലഭിച്ചത്.പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ 1198 മാർക്കാണു മാത്യൂസിനു ലഭിച്ചത്. പൊളിറ്റിക്കൽ സയൻസിൽ 2 മാർക്ക് നഷ്ടമായി. സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയം എന്നിവ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകർപ്പെടുത്തു പരിശോധിച്ചപ്പോൾ 2 മാർക്കിനു കൂടി അർഹതയുണ്ടെന്ന് ഉറപ്പായി. തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു ഓൺലൈൻ ഹിയറിങ് നടത്തി കെ.എസ്.മാത്യൂസിന്റെ പരാതി കേട്ട് അർഹതപ്പെട്ട 2 മാർക്കു കൂടി നൽകി ഉത്തരവിറക്കി. പരാതിക്കാരനുവേണ്ടി ജോർജുകുട്ടി വെട്ടത്തേൽ ഹാജരായി. സ്കൂൾ മാനേജ്മെന്റും അധ്യാപകരും പിടിഎയും മാത്യൂസിനെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com