ADVERTISEMENT

വാഴൂർ ∙ സൗഹൃദത്തിന്റെ ഓർമകൾ പുതുക്കി അവർ വീണ്ടും പ്രിയ ഗുരുനാഥനരികിൽ ഒത്തു ചേർന്നു. 1980 - 83 കാലത്തെ എസ് വിആർ എൻഎസ്എസ് കോളജിലെ  ബിഎസ് സി മാത്‌സ് ആദ്യ ബാച്ചിലെ 25 അംഗങ്ങളാണ് സൗഹൃദ തണലിൽ വീണ്ടും ഒന്നിച്ചത്. വകുപ്പുതലവനും കോളജ് മുൻ പ്രിൻസിപ്പലുമായ പി.എം.രാമക്കുറുപ്പിന്റെ കറുകച്ചാലിലെ ഭവനത്തിൽ ആയിരുന്നു ഒത്തു ചേരൽ. കോളജിൽ  ആദ്യ മാത്‌സ്  ബാച്ചിൽ 44 വിദ്യാർഥികൾ ഉണ്ടായിരുന്നു. 4 പേർ മരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നും വിരമിച്ച വി.പി.പ്രദീപ്‌ കുമാർ ,കെഎസ്ആർടിസി റിട്ട ഉദ്യോഗസ്ഥൻ ടി.ജി.അനിൽ , തോട്ടക്കാട്  വർഷങ്ങളോളം പാരലൽ കോളജ് നടത്തിയിരുന്ന വേണുഗോപാലക്കുറുപ്പ് (മുരളി),ആനിക്കാട് സഹകരണ ബാങ്ക് റിട്ട.മാനേജിങ് ഡയറക്ടർ ആർ.സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഏതാനും വർഷം മുൻപ് പഴയകാല കൂട്ടുകാരെ കണ്ടെത്തിയത്.‘ഹൃദയദീപിക’  എന്ന് പേരിട്ട ഒരു അഡ്രസ്സ് ബുക്കുമായി ഒരോരുത്തരെ കണ്ടെത്തുകയായിരുന്നു. 

എല്ലാ വർഷവും ഇവർ ഒത്തു ചേരുന്നു. വിദേശത്തുള്ള കൂട്ടുകാർ വരുന്ന തനുസരിച്ചാണ് ഒത്തു ചേരൽ. ബാച്ചിലെ റിട്ട അധ്യാപിക അംബികയുടെ ഭർത്താവും എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.ആർ.രാജനും ചടങ്ങിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കാപ്കോസ് ചെയർമാനുമായ  കെ.എം.രാധാകൃഷ്ണനും ബാച്ചിലെ അംഗമാണ്.39 വർഷങ്ങൾക്കു ശേഷവും സൗഹൃദ കൂട്ടായ്മ അതേപടി നിലനിർത്താൻ സാധിക്കുന്നതിന്റെ മാധുര്യവുമായാണ് അംഗങ്ങൾ പിരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com