ADVERTISEMENT

കിടങ്ങൂർ ∙ നാടിന് അഭിമാനമായി പഞ്ചായത്തിലെ സാന്ത്വന പരിചരണ വിഭാഗം നഴ്സ് വൈക്കത്തുശേരി വി.എസ്.ഷീലാറാണി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നു ഫ്ലോറൻസ് നൈറ്റിങ്ഗേൽ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. കുടുംബസമേതം ന്യൂഡൽഹിയിൽ എത്തിയ ഷീലാറാണി രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സ്വീകരിച്ചത്. സാന്ത്വന പരിചരണ മേഖലയിൽ ജോലി ചെയ്യുന്ന കമ്യൂണിറ്റി നഴ്സിന് ആദ്യമായാണ് ദേശീയതലത്തിൽ പുരസ്കാരം ലഭിക്കുന്നത്.

കൊല്ലം കുരീപ്പള്ളി പണിക്കശേരി ജോയ്സ് ഭവനിൽ സൂസൻ ചാക്കോയും അവാർഡ് നേടി. കിടങ്ങൂർ പഞ്ചായത്ത്, കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ സാന്ത്വന പരിചരണ നഴ്സാണ് ഷീലാറാണി. സാന്ത്വന പരിചരണ മേഖലയിൽ മികവു തെളിയിച്ച കിടങ്ങൂർ പഞ്ചായത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് ഷീലാറാണിയാണ്. വാസ്തു വിദഗ്ധൻ കിടങ്ങൂർ വൈക്കത്തുശ്ശേരി ജയചന്ദ്രൻ ആണ് ഭർത്താവ്.

മക്കൾ: അർച്ചന, ജഗന്നാഥൻ. ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ച പുരസ്കാരം ഓൺലൈൻ ചടങ്ങ് നടത്തി സമ്മാനിക്കാനായിരുന്നു ആദ്യഘട്ടത്തിലെ തീരുമാനം. പിന്നീട് ഇതിൽ മാറ്റം വരുത്തി. ഏതാനും ദിവസം മുൻപാണ് രാഷ്ട്രപതിഭവനിലെ ചടങ്ങ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. അമ്മ തങ്കമ്മ, ഭർത്താവ് ജയചന്ദ്രൻ, മകൻ ജഗന്നാഥൻ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ എത്തി. ഇന്നലെ രാവിലെയാണ് പുരസ്കാരം സ്വീകരിച്ചത്. നാളെ മടക്കയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com