ADVERTISEMENT

തെള്ളകം ∙ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തിൽ നടത്തുന്ന ചൈതന്യ കാർഷിക മേള സ്വാശ്രയസംഘ ഉത്സവത്തിലെ വിള പ്രദർശന പവിലിയൻ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 8 മേഖലകളിൽ നിന്നുമുള്ള മായമില്ലാത്ത പച്ചക്കറികളാണു പ്രദർശനത്തിനെത്തിച്ചത്. തേങ്ങ, മരച്ചീനി, ചേന, മത്തങ്ങ, ചക്ക, കാച്ചിൽ തുടങ്ങിയ വിളകളാണ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ.പി.കെ.ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, വൈസ് പ്രസിഡന്റ്, ആലീസ് ജോസഫ്, കോട്ടയം നഗരസഭാംഗം ടി.സി. റോയ്, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ എന്നിവർ പ്രസംഗിച്ചു. 

3 വർഷത്തിനു ശേഷം നടക്കുന്ന കാർഷിക മേളയിൽ 86 സ്റ്റാളുകളുണ്ട്. ഇന്ന് 2.30ന് കാർഷികോത്സവം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

മനോരമ ബുക്സ് സ്റ്റാളും

മനോരമ കർഷകശ്രീ സ്റ്റാളിൽ കർഷകശ്രീ, സമ്പാദ്യം, ആരോഗ്യം എന്നിവയുടെ വാർഷിക വരിക്കാരാകുന്നവർക്ക് 2023ലെ ഡയറി സൗജന്യമായി നൽകും. മനോരമ പ്രസിദ്ധീകരണങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ സ്റ്റാളിൽ നിന്നു വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com