കോട്ടയം ജില്ലയിൽ ഇന്ന് (29-11-2022); അറിയാൻ, ഓർക്കാൻ

kottayam-ariyan-map
SHARE

കാലിത്തീറ്റ വിതരണം

മാടപ്പള്ളി ∙ പഞ്ചായത്തിലെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം ഇന്നു 10 മുതൽ പാലമറ്റം ക്ഷീര സംഘത്തിൽ നടക്കും.

വാഴപ്പള്ളി ∙ പഞ്ചായത്തിൽ കന്നുകുട്ടി പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം നാളെ 10 മുതൽ 11.30 വരെ വടക്കേക്കര ക്ഷീര സഹകരണ സംഘം ഹാളിൽ നടക്കും. കാലിത്തീറ്റയ്ക്ക് പുതുക്കിയ നിരക്ക് നൽകണം. പുതിയ പദ്ധതി പ്രകാരമുള്ള കാലിത്തീറ്റയും വിതരണം ചെയ്യും.

ഫെസിലിറ്റേറ്റർ

വാഴൂർ ∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷി ശ്രീ സെന്ററിലേക്ക് കൃഷി ശാസ്ത്രത്തിൽ ബിരുദം, വിഎച്ച്എസ്‌സി എന്നീ യോഗ്യതയുള്ളവരെ ഫെസിലിറ്റേറ്ററായും ഐടിഐ, ഐടിസി, പത്താം ക്ലാസ് വരെ പഠിച്ചവരെ സർവീസ് പ്രൊവൈഡറായും നിയമിക്കുന്നു. ഉദ്യോഗാർഥികൾ 9നു രാവിലെ 11നു പത്തനാട് വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

അഭിമുഖം നാളെ

ചങ്ങനാശേരി ∙ പൂവം ഗവ.യുപി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യത ഉള്ളവർ (ടിടിസി, ബിഎഡ്, കെടെറ്റ്) അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

വനിതാ ജിം ട്രെയ്നർ

ഏറ്റുമാനൂർ∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സെന്ററിലേക്കു വനിതാ ജിം ട്രെയ്നറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ഒരാഴ്ചയ്ക്കകം ബയോഡേറ്റ സഹിതം നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.

തൊഴിൽ സഭ

അതിരമ്പുഴ∙  ഗ്രാമപ്പഞ്ചായത്ത് തൊഴിൽ സഭ  ഇന്നും നാളെയുമായി പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി മിനി മാത്യു അറിയിച്ചു.

ഏറ്റുമാനൂർ∙ നഗരസഭയുടെ തൊഴിൽ സഭ ഇന്നു 10നു സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. നഗരസഭാധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്യും. തൊഴിൽ സംരംഭകർക്കും തൊഴിൽ തേടുന്നവർക്കും ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ അവസരമുണ്ടായിരിക്കും.

അധ്യാപക ഒഴിവ്

ഏറ്റുമാനൂർ ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക (ഹൈസ്കൂൾ വിഭാഗം) ഒഴിവുണ്ട്. ഡിസംബർ 2നു 11ന് അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

ബിഎസ്എൻഎൽ ഉപഭോക്തൃ സംഗമം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ ബിഎസ്എൻഎൽ ഉപഭോക്തൃ സംഗമം ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ കാഞ്ഞിരപ്പള്ളി കസ്റ്റമർ കെയർ സെന്ററിൽ നടത്തും. ബില്ലുകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കുക, കുടിശിക ഇളവുകളോടെ അടയ്ക്കുക, പഴയ ലാൻഡ് ഫോൺ നമ്പർ മാറാതെ ഇന്റർനെറ്റും ഫോണും ഐപിടിവിയും ഉൾപ്പെടുന്ന പുതിയ ഫൈബർ കണക്‌ഷനാക്കി മാറ്റുക, പുതിയ സിം എടുക്കുക തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

കൃഷിശ്രീ സെന്ററിൽ നിയമനം 

വാഴൂർ ∙ കൃഷി  വകുപ്പ് ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷി ശ്രീ സെന്ററിലേക്ക് കൃഷി ശാസ്ത്രത്തിൽ ബിരുദം, വിഎച്ച്എസ്‌സി എന്നീ യോഗ്യതയുള്ളവരെ ഫെസിലിറ്റേറ്ററായും ഐടിഐ, ഐടിസി, പത്താം ക്ലാസ് വരെ പഠിച്ചവരെ സർവീസ് പ്രൊവൈഡറായും നിയമിക്കുന്നു. അഭിമുഖം: ഡിസംബർ 9നു രാവിലെ 11നു പത്തനാട് വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ. 

പ്രവേശനം തുടങ്ങി

കാഞ്ഞിരപ്പള്ളി ∙ ഹോളി ഏഞ്ചൽസ് കോളജിൽ എംഎ ഹിസ്റ്ററി, ബിഎ ഹിസ്റ്ററി, എംകോം ഫിനാൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, കോഓപ്പറേഷൻ, എൻഐഒഎസ് 6 മാസ പ്ലസ്ടു സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ക്ലാസുകൾ ജനുവരി 2 ന് ആരംഭിക്കും പ്രവേശനത്തിനും വിശദ വിവരങ്ങൾക്കും ഫോൺ. 9447153060.

വൈദ്യുതി പ്രവഹിക്കും

പള്ളിക്കത്തോട് ∙ ഇലക്ട്രിക്കൽ സെക‌്ഷൻ പരിധിയിൽ പുല്ലാനിത്തകിടി ഭാഗത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറുകളിലും അനുബന്ധ ലൈനുകളിലും ഇന്നു മുതൽ വൈദ്യുതി പ്രവഹിച്ചു തുടങ്ങും. അതിനാൽ ട്രാൻസ്ഫോമറും അനുബന്ധ ലൈനുമായി യാതൊരു സമ്പർക്കവും പാടില്ലെന്ന് ഇലക്ട്രിക്കൽ സെ ക‌്ഷൻ അസി.എൻജിനീയർ അറിയിച്ചു.

ശുദ്ധജല വിതരണം മുടങ്ങും 

കടുത്തുരുത്തി ∙ ജാതിക്കാമല ഓവർ ഹെഡ് ടാങ്കിൽ നിന്നുള്ള ശുദ്ധ ജല വിതരണ പൈപ്പ് ലൈനിൽ ചോർച്ച മൂലമുണ്ടായ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കടുത്തുരുത്തി, കല്ലറ, ഞീഴൂർ, പഞ്ചായത്തുകളിൽ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കെട്ടിട നികുതി ക്യാംപ്

കുറവിലങ്ങാട് ∙പഞ്ചായത്തിലെ കെട്ടിട നികുതി സ്വീകരിക്കുന്നതിനു ഇന്ന് തോട്ടുവാ സഹകരണ ബാങ്ക്, നാളെ കോഴാ ലൈബ്രറി ഹാൾ, ഡിസംബർ ഒന്നിന് കുര്യം ലൈബ്രറി ഹാൾ, 2ന് നസ്രത്ത്ഹിൽ സഹകരണ ബാങ്ക്, 3ന് കണിയോടിക്കൽ സാംസ്കാരിക നിലയം, 5ന് ക്ലാരറ്റ്ഭവൻ മൗണ്ട് അസീസി എന്നിവിടങ്ങളിൽ 10 മുതൽ 3 വരെ ക്യാംപ് നടത്തും.

പിഎസ്‌സി പരിശീലന ക്ലാസുകൾ

പാലാ ∙ സൗജന്യ പിഎസ്‌സി പരിശീലന ക്ലാസുകൾ ഡിസംബർ 1 മുതൽ പാലായിൽ നടത്തും. വൈക്കം ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തുന്നത്. സൗജന്യ ക്ലാസുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് എൽഡിസി ബാച്ചിലേക്ക് റജിസ്ട്രേഷൻ ഫീസില്ലാതെ പ്രവേശനം ലഭിക്കും. എൽപി, യുപി, ഡിഗ്രി ലെവൽ-സർവകലാശാല അസിസ്റ്റന്റ് തീവ്ര പരിശീലന ക്ലാസുകളാണ് ആരംഭിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8547935616 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് അയയ്ക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA