ADVERTISEMENT

കോട്ടയം∙ നഗരത്തിൽ കോളജ് വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടത്തു കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും രാഷ്ട്രീയ ബന്ധവും അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചുഅറസ്റ്റിലായ വേളൂർ വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്‌ലം ഇതിനു മുൻപും അടിപിടിക്കേസിൽ പ്രതിയാണ്.

ഇയാൾ ഭരണപക്ഷത്തുള്ള ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഗുണ്ടയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.പെൺകുട്ടി പഠിക്കുന്ന സിഎംഎസ് കോളജ് അധികൃതരും ആക്രമണം സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലായ സുഹൃത്തിനെ കാണാൻ മറ്റൊരു സുഹൃത്തിനൊപ്പം പോകുമ്പോഴാണ് കഴിഞ്ഞദിവസം രാത്രി 11.30ന് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

മുഹമ്മദ് അസ്‌ലം ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.സെൻട്രൽ ജംക്‌ഷനിൽ ആക്രമണം നടന്ന ഉടനെ തന്നെ പ്രതികളെ പിടികൂടാനായതു നിരീക്ഷണ ക്യാമറയുടെ സഹായത്താലാണെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം പൊലീസിന്റെ മുട്ടമ്പലത്തെ കൺട്രോൾ മുറിയിൽ ലഭിക്കുകയും അവർ നൽകിയ നിർദേശം അനുസരിച്ചു സംഭവ സ്ഥലത്തേക്ക് ഉടൻ എത്തുകയുമായിരുന്നു.

നഗരത്തിൽ 38 ക്യാമറകളും പ്രവർത്തന സജ്ജമാണെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്. സിഎംഎസ് കോളജിൽ എസ്എഫ്ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിൽ പെൺകുട്ടികൾ മുടി മുറിച്ചു.

മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു.ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്നു രാത്രി എട്ടിന് സെൻട്രൽ ജംക്‌ഷനിൽ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നു ജില്ലാ പ്രസിഡന്റ് പി.ആർ.സുഷമ, ജില്ലാ സെക്രട്ടറി ഷീജാ അനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.ബിന്ദു എന്നിവർ അറിയിച്ചു.

അവർ ഞങ്ങളിൽ ഒരാളാണ്; അവർക്കൊപ്പം ഞങ്ങളുമുണ്ട്

ഇനിയുമെത്ര കാലം ക്ഷമിക്കും ഇനിയെങ്കിലും ഭയമില്ലാതെ രാത്രി പുറത്തിറങ്ങി നടക്കാൻ പെൺകുട്ടികൾക്കു കഴിയേണ്ടതല്ലേ അവർ ഞങ്ങളിൽ ഒരാളാണ്. അവർക്കൊപ്പം ഞങ്ങളുമുണ്ട്– തിങ്കളാഴ്ച രാത്രി 11.30നു ഗാന്ധി പ്രതിമയ്ക്കു സമീപം 3 യുവാക്കൾ സിഎംഎസ് കോളജിലെ വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിനെതിരെ മുടിമുറിച്ചു പ്രതിഷേധിച്ച രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുടെ ചോദ്യം.

ഇതുപോലെ ചോദ്യങ്ങളും ആശങ്കകളും പ്രതിഷേധവും ആക്രമിക്കപ്പെട്ട വിദ്യാർഥികൾക്കായുള്ള ഐക്യദാർഢ്യവുമായി കോളജ് മുറ്റത്ത് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ അണിചേർന്നത് അഞ്ഞൂറിലധികം വിദ്യാർഥികൾ.അഞ്ജന കാതറിൻ, ഗൗരി കൃഷ്ണ,ലക്ഷ്മി ചന്ദ്രബോസ് എന്നീ വിദ്യാർഥിനികൾ മുടിമുറിച്ചു കെട്ടിത്തൂക്കി. ഇന്ത്യയിൽ മൗലികാവകാശങ്ങൾക്കു വേണ്ടി ദിനവും പോരാടേണ്ടി വരുന്ന, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കെന്നാണ‌ു നിർഭയം ജീവിക്കാനാവുക എന്ന ശക്തമായ ചോദ്യം ഉന്നയിച്ച് അവരും മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. 

പൊലീസുണ്ട്; പരിശോധന ഇനിയും ശക്തമാക്കണം 

കോട്ടയം സെൻട്രൽ രാത്രി 10.16 മുതൽ 10.35 വരെ കൺട്രോൾ റൂം ടീമുണ്ടായിരുന്നു. ഇന്നലെ കെഎസ്ആർടിസി പരിസരത്തു പൊലീസ് വാഹനം കണ്ടില്ല. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് ജീപ്പുണ്ടായിരുന്നു.മുണ്ടക്കയം ടൗൺകുമളി ബസ് കാത്തുനിൽക്കുന്ന രണ്ട് സ്ത്രീ യാത്രക്കാരടക്കം ആറു പേർ സ്റ്റാൻഡിനു മുൻപിലുള്ള കടയുടെ നടയിൽ ഇരിപ്പുണ്ട്. 10.25ന്റെ കുമളി – നെടുങ്കണ്ടം ഫാസ്റ്റും കടന്നു പോയി.

സ്ത്രീകളടക്കം യാത്രക്കാർ കൂടി. പക്ഷേ, പൊലീസ് വാഹനം മാത്രം കാണാൻ കഴിഞ്ഞില്ല.എരുമേലിക്ഷേത്ര പരിസരങ്ങളിലും റോഡിലും നല്ല തിരക്കാണ്. പേട്ടക്കവല മുതൽ ധർമശാസ്താ ക്ഷേത്രം വരെ നോക്കിയാൽ കാണാവുന്ന ദൂരത്തിൽ പൊലീസും സ്പെഷൽ പൊലീസുമുണ്ട്.കാഞ്ഞിരപ്പള്ളിടൗണിൽ രാത്രി 11ന് അടുത്താണു പട്രോളിങ് തുടങ്ങിയത്.

ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി കെഎപി സംഘം 24 മണിക്കൂറും പേട്ടക്കവലയിൽ ഡ്യൂട്ടിയിലുണ്ട്.പാലാനഗരത്തിൽ രണ്ടു ജീപ്പുകളിലായി പൊലീസ് പട്രോളിങ്ങുണ്ട്. കൊട്ടാരമറ്റം, മുണ്ടുപാലം, ചെത്തിമറ്റം എന്നിവിടങ്ങളിലാണു പരിശോധന. കുരിശുപള്ളിക്കവലയിൽ ഏറെ നേരം പട്രോളിങ് വാഹനം പാർക്കു ചെയ്തു.ഈരാറ്റുപേട്ടതിടനാട്, മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഉണ്ടായിരുന്നു.

10നു സെൻട്രൽ ജംക്‌ഷൻ, കെഎസ്ആർടിസി, പ്രൈവറ്റ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പട്രോളിങ് ഉണ്ടായിരുന്നു.കുറവിലങ്ങാട്സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ റോഡിലുണ്ട്. ബസ് സ്റ്റോപ്പുകളിൽ പോലും വെളിച്ചമില്ല. എംസി റോഡിൽ പൊലീസ് വാഹനം കണ്ടില്ല. ഹൈവേ പൊലീസ് വാഹനവും കടന്നുപോയില്ല.

ഏറ്റുമാനൂർഏറ്റുമാനൂരിൽ 3 പൊലീസ് വാഹനങ്ങളാണു പട്രോളിങ് നടത്തിയത്. ഹൈവേ പൊലീസുമുണ്ട്.പാമ്പാടിരാത്രി 10 - 10.20 സമയത്തു പൊലീസ് ജീപ്പ് ഒരു തവണ ക്വാർട്ടേഴ്സ് റോഡിലൂടെ പോയി.ചങ്ങനാശേരിബൈപാസിൽ പാലാത്ര ഭാഗത്തു 10നു പരിശോധന ഉണ്ടായിരുന്നു. പത്തിനു ശേഷവും സ്ത്രീകൾ നഗരത്തിൽ ബസ് കാത്തു നിൽക്കുന്നുണ്ട്.

രാത്രി എട്ടു മുതൽ  പട്രോളിങ്ങുണ്ട്.കടുത്തുരുത്തി ഒറ്റ പട്രോളിങ് വാഹനവും ഉണ്ടായിരുന്നില്ല.കുമരകംജംക്‌ഷനിൽ രണ്ടുതവണ പൊലീസ് റോന്തു ചുറ്റി.വൈക്കം10.15ന് ഒരു തവണ പൊലീസ് ജീപ്പ് കെഎസ്ആർടിസിക്കു മുന്നിലൂടെ കടന്നുപോയി.കറുകച്ചാൽരണ്ടുതവണ പൊലീസ് പട്രോളിങ് നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com