കോട്ടയം ∙ സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ 921 പേർക്ക് എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തു. 10.08 ലക്ഷം പേരുടെ രക്ത സാംപിൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം കണ്ടെത്തിയത്.
ഇതിൽ 18 പേർ ഗർഭിണികളാണ്. പ്രസവത്തിനു മുന്നോടിയായി നടന്ന രക്ത പരിശോധനയിലാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേർക്കു രോഗം കണ്ടെത്തിയതു തൃശൂർ ജില്ലയിലാണ്. 136 പേർക്ക്. കുറവ് വയനാട് ജില്ലയിൽ. 16 പേർക്ക്.
മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഇപ്രകാരം:
കോഴിക്കോട് –122 തിരുവനന്തപുരം –116 എറണാകുളം –106 പാലക്കാട്–106 കോട്ടയം –90 കണ്ണൂർ –56
കൊല്ലം –55 മലപ്പുറം –36 കാസർകോട് –22 പത്തനംതിട്ട–22 ആലപ്പുഴ –21 ഇടുക്കി –21