ADVERTISEMENT

പാമ്പാടി ∙ ഗവ.താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജനുവരി 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒപി ടിക്കറ്റ് എടുക്കാനും സ്പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ ടോക്കൺ എടുക്കാനും സാധിക്കും. വരുന്ന ആഴ്ച മുതൽ ഇ ഹെൽത്തിന്റെ റജിസ്ട്രേഷൻ ആരംഭിക്കും. യുഎച്ച്ഐഡി കാർഡ് വിതരണവും നടത്തും. ആധാർകാർഡും ആധാർകാർഡ് ലിങ്ക് ചെയ്ത മൊബൈൽ ഫോണുമായി എത്തി റജിസ്ട്രേഷൻ പൂർത്തീകരിക്കാം. നേരിട്ട് ഇ ഹെൽത്ത് സൈറ്റ് വഴിയും റജിസ്ട്രേഷൻ നടത്താം.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പ്രേമ ബിജു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.എം.മാത്യു, അനീഷ് പന്താക്കൻ, ആശുപത്രി വികസനസമിതി അംഗം വി.എം.പ്രദീപ്, ഡിഎംഒ ഓഫിസ് അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. കെ.ജി.സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.മനോജ്, ആർഎംഒ ഡോ. ആർ.മനോജ് കുമാർ, ഇ ഹെൽത്ത് പ്രോജക്ട് എൻജിനീയർ ശരണ്യ, പിആർഒ ജീമോൾ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com