ADVERTISEMENT

അയ്മനം ∙  മൂലക്കാട്ട് – തുമ്പലശേരി എസ്ടി കോളനി റോഡിന്റെ തിട്ട ഇടിഞ്ഞ് കാർ തോട്ടിലേക്കു മറിഞ്ഞു. കാർ യാത്രക്കാരായ യുവാക്കൾ നീന്തി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. ഇന്നലെ ഉച്ചയ്ക്കു 12നാണ് അപകടം.2018ലെ  പ്രളയത്തിൽ റോഡിന്റെ പല ഭാഗവും തോട്ടിലേക്ക് വീണിരുന്നു. പഞ്ചായത്ത് അംഗം മിനിമോൾ മനോജിന്റെയും നാട്ടുകാരുടെയും നിവേദനത്തെത്തുടർന്നു കൽക്കെട്ട് പണിയുന്നതിന് എസ്റ്റിമേറ്റ് എടുത്തെങ്കിലും ഒന്നും നടന്നില്ല.  മന്ത്രി വി.എൻ വാസവനും മുൻ മന്ത്രി സജി ചെറിയാനും വീണ്ടും നിവേദനം നൽകി. 

 യാത്രാപ്രശ്നം മൂലം നാട്ടുകാർ ദുരിതത്തിലാണ്. അപകടാവസ്ഥയിലായ റോഡിലൂടെ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. മുൻപും ഇവിടെ വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴയിൽ റോഡിന്റെ കുറച്ചു ഭാഗങ്ങൾ കൂടി ഇടിഞ്ഞു. പഞ്ചായത്തിന്റെ  ഫണ്ട്‌ ഉപയോഗിച്ചു മാത്രം നവീകരണം നടക്കില്ലെന്നും കൂടുതൽ തുക അനുവദിക്കുന്നതിനായാണ് മന്ത്രിയെ സമീപിച്ചതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com