‘ഇതു സഖാവിന്റെ കാറല്ലേ’... അതേ നായനാരുടെ കാർ മനു ഗോപിനാഥിന്റെ കൈയിൽ ഭദ്രം

  ഇ.കെ.നായനാർ ഉപയോഗിച്ച കാറിനൊപ്പം പി.ജി.ഗോപിനാഥ്.
ഇ.കെ.നായനാർ ഉപയോഗിച്ച കാറിനൊപ്പം പി.ജി.ഗോപിനാഥ്.
SHARE

കൂത്താട്ടുകുളം∙ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരോടുള്ള ആരാധന കൂത്താട്ടുകുളം സ്വദേശി ഞാലിക്കുന്നേൽ മനു ഗോപിനാഥിനെ 7 വർഷം മുൻപ് തിരുവനന്തപുരത്ത് എത്തിച്ചു. നായനാർ ഉപയോഗിച്ചിരുന്ന KL 01 E 2800 എന്ന നമ്പറിലുള്ള അംബാസഡർ കാർ തേടിയായിരുന്നു യാത്ര. കാർ കണ്ടെത്തി ചോദിച്ച വില നൽകി വാങ്ങി. കാലപ്പഴക്കം ബാധിച്ച കാറിന്റെ കേടുപാടുകൾ പരിഹരിച്ച് മനോഹരമാക്കി.

വലിയ തുക ചെലവു വന്നുവെങ്കിലും സഖാവ് ഇ.കെ.നായനാരുടെ കാറിനു വേണ്ടി ആകുമ്പോൾ അതൊരു നഷ്ടം അല്ലെന്നാണ് മനുവിന്റെ പക്ഷം. ഖത്തറിൽ എൻജിനീയറായ മനു നാട്ടിലെത്തിയാൽ സഞ്ചാരം മുഴുവൻ ഈ കാറിലാണ്. 6 മാസം മുൻപാണ് മനു നാട്ടിലെത്തി മടങ്ങിയത്. കാറിന്റെ നമ്പർ തിരിച്ചറിഞ്ഞ് ‘ഇതു സഖാവിന്റെ കാറല്ലേ’ എന്നു ചോദിച്ച് ഒട്ടേറെപ്പേർ കാണാനും വരാറുണ്ട്.

മനു നാട്ടിൽ ഇല്ലാത്തപ്പോൾ കാർ ഉപയോഗിക്കുന്നത് പിതാവാണ്. എസ്എൻഡിപി കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥിന്റെയും ചെല്ലമ്മയുടെയും മകനാണ് മനു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS