റൊണാൾഡോയുടെ മക്കളോട് പറഞ്ഞു കടുത്ത ആരാധകനാണെന്ന്; വിഷ്ണുവിന് ക്രിസ്റ്റ്യാനോയ്ക്കൊപ്പം സ്വപ്ന സെൽഫി

  ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം നിന്ന് വിഷ്ണു എടുത്ത സെൽഫി
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം നിന്ന് വിഷ്ണു എടുത്ത സെൽഫി
SHARE

കുമരകം ∙ പോർച്ചുഗീസ് ഫുട്ബോൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കുമരകം സ്വദേശി വിഷ്ണു സെൽഫിയെടുത്തു. ഖത്തറിൽ നഴ്സായ ചൂളഭാഗം വാഴേപ്പറമ്പിൽ വിഷ്ണുവിനാണ് അപൂർവ ഭാഗ്യം ലഭിച്ചത്. ഖത്തറിൽ പേൾ ബീച്ചിനു സമീപമാണു വിഷ്ണുവിനു ഭാഗ്യമുദിച്ചത്. റൊണാൾഡോയുടെ മക്കൾ ബീച്ചിൽ കളിക്കുന്നതിനിടെ വിഷ്ണു അവരെയാണ് ആദ്യം സമീപിച്ചത്.

ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ തനിക്ക് അദ്ദേഹത്തോടു സംസാരിക്കാൻ അവസരം ഒരുക്കാമോ എന്നു കുട്ടികളോട് വിഷ്ണു ചോദിച്ചു. ഇളയ മകൻ, ബീച്ചിനു സമീപത്തെ മുറിയിൽ വിശ്രമിക്കുന്ന ക്രിസ്റ്റ്യാനോയോടു വിവരം പറഞ്ഞതോടെ സൂപ്പർതാരം ഇറങ്ങിവരികയായിരുന്നു എന്നു വിഷ്ണു പറഞ്ഞു. വിഷ്ണുവും നഴ്സായ ഭാര്യ ധന്യയും 6 വർഷമായി ഖത്തറിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS