വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഉദയനാപുരം ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയ ചിറക്കടവ് തിരുനീലകണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 10.20നാണ് ആന ഇടഞ്ഞ്. 11.10ന് ആനയ്ക്കു തീറ്റ നൽകി അനുനയിപ്പിച്ചു തളച്ചു.
പ്രദക്ഷിണം പൂർത്തിയാക്കുന്നതിനിടെ പാപ്പാൻ സാബുവിനെ ആക്രമിക്കാൻ ആന ശ്രമിച്ചതോടെയാണു തുടക്കം. കുതറി മാറിയതോടെ സാബു പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആറാട്ടിനു ശേഷം തിടമ്പാനയ്ക്ക് അകമ്പടിയായി വന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് പൂർത്തിയാക്കി മദപ്പാടിൽ കെട്ടാനുള്ള തയാറെടുപ്പിലായിരുന്നു. സംഭവം നടന്ന ഉടനെ മറ്റ് 5 ആനകളെ ക്ഷേത്രത്തിനു പുറത്തേക്കു മാറ്റി.