ADVERTISEMENT
പള്ളിക്കത്തോട് ∙ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത് ഉത്തരേന്ത്യയെ വെല്ലുന്ന ജാതീയതയാണെന്നും വിഷയത്തിൽ സർക്കാർ നിലപാടിൽ ആശങ്കയുണ്ടെന്നും സിഎസ്‍ഡിഎസ് സംസ്ഥാന പ്രസിഡന്റ്‌ കെ.കെ.സുരേഷ്. സിഎസ്‌ഡിഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംതല കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെയും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെയും നീക്കം ചെയ്യണമെന്നും നിയമനങ്ങളിൽ സംവരണം നടപ്പാക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും കെ.കെ.സുരേഷ് ആവശ്യപ്പെട്ടു.കാഞ്ഞിരമറ്റം ജംക്‌ഷനിൽ നിന്ന് ആരംഭിച്ച  മാർച്ചിൽ നൂറു കണക്കിന്  പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രവീൺ ജയിംസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, വൈസ് പ്രസിഡന്റുമാരായ വി.പി.തങ്കപ്പൻ, കെ.സി പ്രസാദ്, സെക്രട്ടറി ചിന്നമ്മ ആന്റണി, സിഎസ് വൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ടി.എ കിഷോർ, കെ.കെ.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com