കോട്ടയം∙ പൊരിവെയിലിൽ വെന്തുരുകുകയാണു ജില്ല. ഈ ചൂടു തന്നെ സഹിക്കാൻ വയ്യെന്നു പരിതപിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, കടുത്ത വെയിലിന്റെ കാലമാണു വരാനിരിക്കുന്നത്. കടുത്ത ചൂടിൽ നിന്നും സൂര്യാതപത്തിൽ നിന്നുമെല്ലാം രക്ഷപ്പെടാൻ ആരോഗ്യശ്രദ്ധ കർശനമായി പാലിക്കേണ്ട സമയം.
ജില്ലയിലെ റെക്കോർഡ് 38.6 ഡിഗ്രി സെൽഷ്യസ്
ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ചൂട് 38.6ഡിഗ്രി സെൽഷ്യസാണ്. 2020 മാർച്ചിലായിരുന്നു അത്. ജനുവരിയിൽ ലഭിക്കേണ്ട വേനൽ മഴ ഇനിയും ലഭിക്കാത്തതിനാൽ മണ്ണിന്റെ വരൾച്ച കൂടി വരും ദിവസങ്ങളിൽ ചൂട് കൂടാനാണു സാധ്യത.
ജില്ലയിൽ കഴിഞ്ഞ 7 വർഷം രേഖപ്പെടുത്തിയ കൂടിയ ചൂട്
2017 ഫെബ്രുവരി 16 – 37.2 ഡിഗ്രി സെൽഷ്യസ് 2018 മാർച്ച് 9 – 38.5 ഡിഗ്രി സെൽഷ്യസ്. 2019 മാർച്ച് 27 – 38.5 ഡിഗ്രി സെൽഷ്യസ്. 2020 മാർച്ച് 17,18 – 38.6 ഡിഗ്രി സെൽഷ്യസ് 2021 മാർച്ച് 1 – 37 ഡിഗ്രി സെൽഷ്യസ് 2022 മാർച്ച് 15 – 37. 5 ഡിഗ്രി സെൽഷ്യസ് 2023 ജനുവരി 8 – 36.2(ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ചൂട്)