ADVERTISEMENT

പാലാ ∙ ഹൃദയങ്ങൾ കീഴടക്കി ആശാനും പിള്ളേരും പാലായിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചും കളിക്കാരായ ദിമിത്രിയോസ് ഡയമന്റകോസും നിഹാൽ സുധീഷുമാണ് സെന്റ് തോമസ് കോളജിലെത്തിയത്. പ്രിയതാരങ്ങളെ കണ്ട് വിദ്യാർഥികൾ ആർത്തിരമ്പി. പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും സെന്റ് തോമസ് കോളജും ചേർന്നു നടത്തുന്ന ഫ്യൂച്ചർ സ്‌പൈക്കേഴ്സ് ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റ് വേദിയിലേക്കാണു ബ്ലാസ്റ്റേഴ്സ് കോച്ചും താരങ്ങളുമെത്തിയത്.

കേരളത്തെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും കേരളം തന്റെ വീട് പോലെയാണെന്നും വുക്കൊമനോവിച്ച് പറഞ്ഞു. ഫുട്ബോൾ കഴിഞ്ഞാൽ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള കായികയിനം വോളിബോൾ ആണ്. തന്റെ രാജ്യമായ സെർബിയയിൽ വോളിബോൾ പ്രശസ്തമായ കായിക ഇനമാണെന്നും അദ്ദേഹം പറഞ്ഞു. 

അസംപ്ഷൻ‌ ഫൈനലിൽ

പാലാ ∙ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ തേവര എസ്എച്ച് കോളജ് സെമിയിൽ കടന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിനെ തോൽപിച്ചു (19-25, 25-22, 25-12, 25-19). വനിതാ വിഭാഗത്തിൽ ആലുവ സെന്റ് സേവ്യേഴ്സിനെ മറികടന്ന് ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫൈനലിലെത്തി (25-14, 25-16, 25-15)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com