ഏറ്റുമാനൂർ ∙ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നു ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് എം.പി.നൗഷാദ് (47), മലപ്പുറം കാടാമ്പുഴ പിലാത്തോടൻ അബ്ദുൽ റഈസ് (21)
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഹോട്ടൽ മാനേജരാണു റഈസ്. ഹോട്ടലിന്റെ നടത്തിപ്പ് പങ്കാളിയാണു നൗഷാദ്. ഹോട്ടലിലെ പാചകക്കാരൻ സിറാജുദ്ദീനെയും ഉടമ ലത്തീഫിനെയും നേരത്തേ പിടികൂടിയിരുന്നു. എസ്എച്ച്ഒ കെ.ഷിജി, എസ്ഐ എം.സി.പവനൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.