ADVERTISEMENT

കോട്ടയം ∙ ഗാന്ധിജി അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മതസൗഹാർദ സമ്മേളനം നടത്തി. വർഗീയതയ്ക്കെതിരെ പോരാടുമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ്, ടോമി കല്ലാനി, പി.എ.സലിം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, പി. ആർ.സോന, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരത് ജോഡോ സമാപനത്തോടനുബന്ധിച്ച് ഡിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പതാക ഉയർത്തി.

കോട്ടയം ∙ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ബിസിഎം കോളജിൽ  ഗാന്ധിജി അനുസ്മരണം നടത്തി. പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ് ഉദ്ഘാടനം ചെയ്തു.ചരിത്ര വിഭാഗം തലവൻ ഡോ.അജീസ് ബെൻ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്‌ അനുസ്മരണ പ്രഭാഷണം നടത്തി. 

കോളജ് ബർസാർ ഫാ.ഫിൽമോൻ കളത്ര, ഡോ.അന്നു തോമസ്, ഡോ.പ്രിയാ തോമസ്, സുമൻ ഏബ്രഹാം, അനിൽ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, വിദ്യാർഥികൾ വരച്ച ഗാന്ധിജി ചിത്രങ്ങളുടെ പ്രദർശനം തുടങ്ങിയവ നടത്തി.

കോട്ടയം ∙ ആർ.ശങ്കർ സാംസ്കാരിക വേദി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് എം.എസ്.സാബു അധ്യക്ഷത വഹിച്ചു. എം.കെ.ശശിയപ്പൻ, സാൽവിൻ കൊടിയന്തറ, എം.ബി.സുകുമാരൻ നായർ, ബൈജു മാറാട്ടുകുളം, സി.സി.സോമൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം ∙ കലക്ടറേറ്റിൽ അനുസ്മരണവും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ ഓർമയ്ക്കായി മൗനാചരണവും സംഘടിപ്പിച്ചു. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ജിനു പുന്നൂസ് നേതൃത്വം നൽകി. ഡപ്യൂട്ടി കലക്ടർമാരായ ഫ്രാൻസിസ് സാവിയോ, അനിൽ ഉമ്മൻ, ഫിനാൻസ് ഓഫിസർ എസ്.ആർ.അനിൽകുമാർ, ശിരസ്തദാർ എൻ.എസ്. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ സർക്കാർ-അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും അനുസ്മരണം നടത്തി.

കോട്ടയം ∙ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം സമത വിചാര കേന്ദ്രം ജില്ലാ കമ്മിറ്റി ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. കെ.ടി.ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ മുതലക്കുഴി, ടോമി തുരുത്തുമാലിൽ, എ.എസ്.ജഗദീഷ്, അനിൽ കുമാർ മുലേകുന്നേൽ, ജിമ്മി ജേക്കബ്, കുരുവിള മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം ∙ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന സെക്രട്ടറി എ.കെ.ചന്ദ്രമോഹൻ, ഹരിതവേദി സംസ്ഥാന കോഓർഡിനേറ്റർ എ.എസ്.തോമസ്, ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപറമ്പിൽ, കെ.ഒ.വിജയകുമാർ, ഗ്രേഷ്യസ് പോൾ തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി.

കുമാരനല്ലൂർ ∙ രക്തസാക്ഷിത്വദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.സി.റോയി, കെ.ബി.രാജൻ, ഷംസുദീൻ, തമ്പാൻ പി.വർഗീസ്, മാത്യു പി.ജോൺ, ബിനോയ് പുല്ലരിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ∙ മഹാത്മാ ഗാന്ധി ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് എംജി സർവകലാശാല മുൻ വൈസ് ചാൻസലർ സിറിയക് തോമസ്. ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ

ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന സമയമായ 5.17നു ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, കവയിത്രി സോന, സംവിധായകൻ ജോഷി മാത്യു, എം.കുര്യൻ നെടുംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ∙ ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ യാത്രയുടെ സമാപന ദിനാചരണ സമ്മേളനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. അനിയൻ മാത്യു, പി.പി.തോമസ്, നന്തിയോട് ബഷീർ, പി.വി.പ്രസാദ്, എം.എൻ.ദിവാകരൻ നായർ, ജിജി പോത്തൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com