കോട്ടയം ∙ യുവാവിനെ ആക്രമിച്ച കേസിൽ, പെരുമ്പായിക്കാട് പുല്ലരിക്കുന്ന് സ്വദേശികളായ പുത്തൻപറമ്പിൽ ഫൈസൽ (29), ചെറിയ മഠത്തിൽ അഖിൽ ബി.ഡേവിഡ് (25) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷി പറഞ്ഞ യുവാവിനെയാണ് ഇവർ കഴിഞ്ഞദിവസം കരിയംപാടം ഭാഗത്ത് സംഘം ചേർന്ന് ആക്രമിച്ചത്.
ഒളിവിലായിരുന്ന പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ ജിജോയ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐമാരായ പ്രദീപ് ലാൽ, ഒ.ആർ.ബസന്ത്, സിപിഒമാരായ ശശികുമാർ, ശ്രീകാന്ത്, ജോജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.