വാച്ചാപറമ്പ് ദുർഗാ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി

theif-kallan
SHARE

‌കുമരകം ∙ കുമരകത്ത് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാണിക്കവഞ്ചി മോഷണം. വാച്ചാപറമ്പ് ദുർഗാ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണു  കഴിഞ്ഞ ദിവസം മോഷണം പോയത്. ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ മാറി പ്രവർത്തിക്കുന്ന കടയിലും അവരുടെ തന്നെ വീട്ടിലും മോഷണം നടന്നു. ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന സ്ത്രീ അസുഖമായതു മൂലം 2 ദിവസമായി ഇല്ലായിരുന്നു. പുതിയതായി എത്തിയ സ്ത്രീ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണു മോഷണവിവരം അറിഞ്ഞത്. 

വീട്ടമ്മ നടത്തുന്ന കടയിലും മോഷണം: കുടുംബശ്രീയുടെ പരിപാടിക്കു പോകുന്നതിനു കടയും വീടും പൂട്ടിയിരുന്നു. രണ്ടിന്റെയും താക്കോൽ വീടിനു പിന്നിൽ വച്ച ശേഷമാണ് വീട്ടമ്മ പോയത്. തിരികെ വന്നപ്പോൾ വീടിന്റെയും കടയുടെയും കതക് തുറന്നു കിടന്ന നിലയിലായിരുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2,500 രൂപയും കടയിൽ രാവിലെ കിട്ടിയ പണവും കവർന്നു. ക്ഷേത്രഭാരവാഹികളും വീട്ടമ്മയും പൊലീസിൽ പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS