ADVERTISEMENT

മാന്നാനം ∙ സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാദമിക്കായി മാന്നാനത്ത് പുതിയ കെട്ടിടമുയരുന്നു. സെന്റ് എഫ്രേംസ് സ്കൂളിനു പിന്നിലെ 35 സെന്റ് സ്ഥലത്താണു മൂന്നുനില കെട്ടിടം വരുന്നത്. 12 മുതൽ 19 വരെ പ്രായത്തിലുള്ള 100 കുട്ടികൾക്ക് താമസിച്ചു പരിശീലനം നടത്താൻ സൗകര്യങ്ങളുണ്ടാകുമെന്ന് അക്കാദമി ഡയറക്ടർ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ അറിയിച്ചു. 4.5 കോടി രൂപയാണു നിർമാണച്ചെലവ്.

സൗകര്യങ്ങൾ

സ്വിമ്മിങ് പൂൾ, ലൈബ്രറി, ജിംനേഷ്യം, കൗൺസലിങ് സെന്റർ, കോൺഫറൻസ് ഹാൾ, സ്പോർട്സ് ലൈബ്രറി, കോച്ച് റൂം, റീഹാബിലിറ്റേഷൻ റൂം, സ്റ്റീം ബാത്ത് എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.

മികവിലേക്ക്

കേരള സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ 2003-2004ൽ ആണ് അക്കാദമി പ്രവർത്തനം ആരംഭിച്ചത്. ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയിൽ പരിശീലനം നൽകുന്നു. വി.എം.പ്രേംകുമാർ, അജി തോമസ് എന്നിവർക്കാണു ബാസ്കറ്റ്ബോൾ അക്കാദമിയുടെ നേതൃത്വം. ക്രിക്കറ്റ് പരിശീലകരായി ജിതിൻ ഫ്രാൻസിസും ജിനി ജോമോനും ഉണ്ട്.

പ്രതിഭകൾ

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സിജോമോൻ ജോസഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ മാന്നാനത്തുനിന്ന് വളർന്ന പ്രതിഭകളാണ്. ബാസ്കറ്റ്ബോളിൽ അഖിൽ മാത്യു സണ്ണി, മുഹമ്മദ് ഷിറാസ്, ജെറോം പ്രിൻസ് എന്നിവർ ഇന്ത്യൻ ടീമിലെത്തി. കൃഷ്ണലാൽ എൻബിഎ അക്കാദമിയിലുമെത്തി.

അമരക്കാർ

സിഎംഐ സഭാ ജനറൽ ഫാ. ഡോ. തോമസ് ചാത്തൻപറമ്പിൽ, തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മാന്നാനം ആശ്രമ പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി എന്നിവർക്കാണ് അക്കാദമിയുടെ നേതൃത്വം. അക്കാദമിക്ക് സംസ്ഥാന സർക്കാർ, സ്പോർട്സ് കൗൺസിൽ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ എന്നിവയുടെ സഹായമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com