വൈക്കം∙ കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ഈവർഷം സർവീസിൽ നിന്നും വിരമിക്കുന്ന സംഘടനാ അംഗങ്ങളായ 11 അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഇതിൽ 5 പേർ പ്രധാനാധ്യാപകരാണ്. സമ്മേളനത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി.

കെപിഎസ്ടിഎ വൈക്കം ഉപജില്ല പ്രസിഡന്റ് പി ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച സമ്മേളന പരിപാടികൾ വൈക്കം നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു. കെപിഎസ്‌ടിഎ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. ബൈജുമോൻ ജോസഫ്, സജിമോൻ വി.ജെ, കെ.ടി. അനിൽകുമാർ, ഷിനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാഭ്യാസ അനുമോദന യാത്രയയപ്പ് സമ്മേളനത്തിൽ കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ് അധ്യക്ഷതയും ഡിസിസി ട്രഷറർ ജയ്ജോൺ പേരയിൽ ഉദ്ഘാടനവും നിർവഹിച്ചു. വന്ദന.കെ പൗലോസ്, ജോസഫ് എൻ ഡി, ജാൻസി ജേക്കബ്, അനു ഡി രാജ്, ആൻസി എം ഡി, ലില്ലിക്കുട്ടി എം വി, ബോബി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.