കോട്ടയം∙ ജില്ലയിൽ അഞ്ചു കന്നുകാലികൾക്കും രണ്ട് ആടുകൾക്കും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ആർപ്പൂക്കര, ഞീഴൂർ, അതിരമ്പുഴ, നീണ്ടൂർ എന്നിവിടങ്ങളിലാണ് ഇത്.
ജീവികൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവയുണ്ടെങ്കിലും അപകടസാഹചര്യമില്ലെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.കെ.മനോജ് കുമാർ അറിയിച്ചു. ഉദ്യോഗസ്ഥസംഘം കർഷകരുടെ വീടുകൾ സന്ദർശിച്ചു.