ADVERTISEMENT

കുറവിലങ്ങാട് ∙ ജനങ്ങൾക്കുള്ള സേവനങ്ങൾ വേഗത്തിൽ നൽകുന്നതിനുള്ള ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ പ്രവർത്തന രഹസ്യങ്ങൾ എന്തൊക്കെ? നവംബർ, ഡിസംബർ മാസങ്ങളിലെ ഫയൽ തീർപ്പാക്കൽ നടപടിയിൽ മികച്ച പ്രകടനം നടത്തിയതിനാണു പുരസ്കാരം ലഭിച്ചത്. ഇക്കാലയളവിൽ മാത്രം പഞ്ചായത്തിൽ ഓൺലൈൻ അപേക്ഷകളുടെ എണ്ണം 400 ശതമാനം വർധിച്ചു. ഇതെല്ലാം നിർദിഷ്ട സമയത്തിനകം തീർപ്പാക്കുകയും ചെയ്തു.

മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കു കൂടി മാതൃകയാക്കാവുന്ന ‘മരങ്ങാട്ടുപിള്ളി മോഡൽ’ ഇതാ:

∙ഐഎൽജിഎംഎസ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി വിന്യസിച്ചപ്പോൾ അതിൽ ഉൾപ്പെട്ട പഞ്ചായത്താണു മരങ്ങാട്ടുപിള്ളി
∙എല്ലാ സേവനങ്ങൾക്കും ഓൺലൈൻ വഴി അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനും സാധിക്കുന്നു. ഇതോടെ പഞ്ചായത്ത് ഓഫിസിലെ തിരക്കു കുറഞ്ഞു.
∙എല്ലാ സാക്ഷ്യപത്രങ്ങളും ഡിജിറ്റൽ ഒപ്പ് സഹിതം സമയബന്ധിതമായി നൽകുന്നു. അപേക്ഷ സംബന്ധിച്ച നടപടി പുരോഗതി വിവരങ്ങൾ അപ്പപ്പോൾ ഓൺലൈനായി ലഭ്യമാക്കുന്നു. കൃത്യസമയത്തു സർട്ടിഫിക്കറ്റുകൾ ലഭിച്ചു തുടങ്ങി.
∙ഡിജിറ്റൽ പേയ്മെന്റ്, യുപിഐ സംവിധാനങ്ങൾ വഴി നികുതിയും ഫീസുകളും നൽകാം. ഇമെയിൽ, എസ്എംഎസ് എന്നിവ വഴി അപേക്ഷകളുടെ തുടർനടപടികളും നികുതി സംബന്ധമായ വിവരങ്ങളും അറിയിക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്താൽ അപേക്ഷയുടെ തൽസ്ഥിതി അറിയാം. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന മൊബൈൽ ആപ് തയാറാക്കി. പഞ്ചായത്ത് ആരംഭിച്ച ന്യൂസ് ബ്ലോഗ് വഴി വിവിധ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നു.
∙ജീവനക്കാരുടെ ഹാജർ വിവരങ്ങൾ ഓൺലൈൻ അറ്റൻഡൻസ് ഡിസ്പ്ലേ വഴി ലഭ്യമാക്കുന്നു. ഫ്രന്റ്ഓഫിസിൽ ടോക്കൺ വെൻഡിങ് യന്ത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com