കടുത്തുരുത്തി ∙ കടുത്തുരുത്തിയിൽ അമ്ല മഴ പെയ്തോ..?. പഞ്ചായത്ത് ജീവനക്കാരനായ അലരി പുഴക്കരോട്ട് ടോജി ഫിലിപ്പിന്റെ സിറ്റൗട്ടിലെ നട കണ്ടാൽ അങ്ങനെ തോന്നും. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയ്ക്കു ശേഷം ഏതാനും ദിവസം മുൻപ് നിർമാണം പൂർത്തിയാക്കിയ ടോജിയുടെ വീടിന്റെ നട ആസിഡ് വീണതു പോലെ പൊള്ളി നിറം പോയിരിക്കുകയാണ്.
ഗ്രാനൈറ്റ് വിരിച്ച നടയിൽ പുള്ളിക്കുത്തുകളും പൊടിയും കണ്ടതോടെയാണ് ടോജി ശ്രദ്ധിക്കുന്നത്. നടയാകെ ആഡിസ് ഒഴുകിയതുപോലെ പൊള്ളി കിടക്കുകയാണ്. സംശയം തോന്നിയ ടോജി ഉടൻ ഗ്രാനൈറ്റ് പണി നടത്തിയവരെ വിളിച്ചു വരുത്തി പരിശോധിച്ചു. ജോലിക്കാർ പറയുന്നത് ഗ്രാനൈറ്റിൽ ആസിഡ് വീണാൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്നാണ്. എന്നാൽ ഇതിന് സ്ഥിരീകരണം ഇല്ല.