ADVERTISEMENT

വൈക്കം ∙ സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനുള്ള പന്തൽ നിർമാണം വൈക്കം ബീച്ച് മൈതാനിയിൽ ആരംഭിച്ചു. ഒരേ സമയം വേദിയിൽ 150 പേർക്കും സദസ്സിൽ 10000 പേർക്കും ഇരിക്കാവുന്ന പന്തലാണ് ഒരുങ്ങുന്നത്. 27നു പൂർത്തിയാകും. സംസ്ഥാന സർക്കാരിന്റെയും കെപിസിസിയുടെയും ആഘോഷം വ്യത്യസ്ത ദിവസങ്ങളിലായി ഒരേ സ്ഥലത്താണു സംഘടിപ്പിക്കുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾ 30ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്യും. ഏറ്റവും ജന പങ്കാളിത്തമുള്ള ആഘോഷമാക്കി മാറ്റാനാണു കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 6 ജാഥകൾക്ക് 27നു തുടക്കം കുറിക്കും.

27, 28, 29 തീയതികളിലായി മഹാത്മജി ഛായാചിത്ര ജാഥ, വൈക്കം വീരൻ ഛായാചിത്ര ജാഥ, കേരള നവോത്ഥാന സ്മൃതി ജാഥ, അയിത്തോച്ചാടന ജ്വാലാപ്രയാണം, വൈക്കം സത്യഗ്രഹ രക്തസാക്ഷി സ്മൃതി ചിത്ര ജാഥ, മലബാർ നവോത്ഥാന നായക ഛായാചിത്ര ജാഥ എന്നിങ്ങനെയാണ് ഇവ. എഐസിസി അധ്യക്ഷനായശേഷം മല്ലികാർജുൻ ഖർഗെ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുപരിപാടി കൂടിയാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com