ഭൗതിക ശരീരത്തെ അനുഗമിച്ച് പ്രിയപ്പെട്ടവർ
ചങ്ങനാശേരി ∙ അന്ത്യയാത്രയിൽ ആംബുലൻസിൽ മാർ ജോസഫ് പൗവത്തിലിന്റെ ഭൗതികശരീരത്തെ അനുഗമിച്ചവർക്കും ഓർമകളേറെ. മാർ പൗവത്തിൽ പൗരോഹിത്യ പദവിയിലേക്കു നയിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ പൗവത്തിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ച മാർ തോമസ് തറയിൽ, മാർ പൗവത്തിലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മാർ തോമസ് പാടിയത്ത്, ചങ്ങനാശേരി അതിരൂപതയിൽ നിന്ന് വിഭജിച്ച് രൂപീകരിച്ച തക്കല രൂപതയുടെ ബിഷപ് മാർ ജോർജ് രാജേന്ദ്രൻ എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അവസാന കാലത്തു മാർ പൗവത്തിലിന്റെ സെക്രട്ടറി ആയിരുന്ന ഫാ. ടിംസൺ നരിന്തുരുത്തേൽ, സഹായി ആയിരുന്ന നിഥിൻ ഫ്രാൻസിസ് എന്നിവരും ആംബുലൻസിൽ ഉണ്ടായിരുന്നു.

ചങ്ങനാശേരി ∙ ആർച്ച് ബിഷപ് മാർ ജോർജ് കോച്ചേരി, മാർ ജോസഫ് അരുമച്ചാടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ പോൾ ആലപ്പാട്ട്, മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, തോമസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ.ജോസഫ് കരിയിൽ, ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി.

മാർ ജോസഫ് പൗവത്തിലിന്റെ കബറടക്ക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ, ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാർഥനകൾ നടത്തി. വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഫാ. ജോൺ ചേന്നക്കുഴി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ചീഫ് വിപ് എൻ.ജയരാജ്, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു ടി.തോമസ്, പി.പി.ചിത്തരഞ്ജൻ, കെ.ബി.ഗണേശ് കുമാർ, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ആന്റണി ജോൺ, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, കെ.സി.ജോസഫ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, തോമസ് ഐസക്, പി.ജെ.കുര്യൻ, ഡോ.കെ.സി.ജോസഫ്, പി.സി.ജോർജ്, കെ.വി.തോമസ്, ജോസഫ് എം.പുതുശേരി, രാജു ഏബ്രഹാം, ഡോ. വർഗീസ്

ജോർജ്, ഡോ. കെ.എസ്.രാധാകൃഷ്ണൻ, ജസ്റ്റിസ് ജെ.ബി.കോശി, ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, സ്വാമി ഗീതാനന്ദ, ലതിക സുഭാഷ്, പി.സി.സിറിയക്, സിബി മാത്യൂസ്, നാട്ടകം സുരേഷ്, എ.വി.റസ്സൽ, ജി.ലിജിൻ ലാൽ, ടോമിൻ ജെ.തച്ചങ്കരി എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു വേണ്ടി കെ.സി.ജോസഫും എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസും ആദരാഞ്ജലി അർപ്പിച്ചു.