ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം

fight
SHARE

പാലാ ∙ ജനറൽ ആശുപത്രിയിൽ എബിവിപി - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും പരുക്കേറ്റു. പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതിൽ പരുക്കേറ്റ എബിവിപി പ്രവർത്തകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെയെത്തിയ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.

ഡോ. എഡ്വിൻ, ജയിംസ്, ബാസ്റ്റിൻ എന്നിവർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ എബിവിപി പ്രവർത്തകൻ മൃദുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിനും മർദിച്ചതിനും ആശുപത്രി നിയമപ്രകാരവും പൊലീസ് കേസെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA