അതിരമ്പുഴ ∙ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഇന്നലെ വൈകുന്നേരം 3.30ന് ശ്രീകണ്ഠമംഗലത്താണ് സംഭവം. കാർ ഓടിച്ചിരുന്ന അയ്മനം സ്വദേശിയുടെ ദേഹത്ത് പല്ലി ചാടിയതോടെ കാർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് ചരിഞ്ഞു.
കാറിന്റെ മുൻഭാഗം തകർന്നു. സമീപത്തെ വീടിന്റെ മതിലിനും നാശമുണ്ട്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേർ പരുക്കില്ലാതെ രക്ഷപ്പെട്ടു. കുറ്റിയക്കവല ഭാഗത്തുനിന്നു അതിരമ്പുഴയിലേക്കു വരികയായിരുന്നു കാർ. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ചരിഞ്ഞുനിന്ന പോസ്റ്റ് ഇരുമ്പ് തൂണിന്റെ സഹായത്തോടെ ഉയർത്തിവച്ചശേഷം മടങ്ങി.