ADVERTISEMENT

വണ്ടൻപതാൽ ∙ മേഖലയിൽ മോട്ടർ പമ്പ് മോഷണം പതിവാകുന്നു. മൂന്ന് സെന്റ് കോളനി പരിസരത്ത് നിന്ന് ഒരു മാസത്തിനിടെ 5 മോട്ടറുകൾ മോഷണം പോയതായി നാട്ടുകാർ പറയുന്നു. മുൻപ് കിണറുകൾക്കു സമീപത്ത് നിന്നു മോട്ടറുകൾ മോഷണം പോയിരുന്നു എങ്കിലും ആരും പരാതി നൽകിയിരുന്നില്ല. 

ഇപ്പോൾ മോഷണം വ്യാപകമായതോടെ ജനങ്ങൾ ദുരിതത്തിലായി. കിണറുകൾക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മോട്ടറുകളിൽ മിക്കവയും ഉറപ്പിക്കാതെ ആണ് വച്ചിരിക്കുന്നത്. ഇതിനാൽ, പൈപ്പുകൾ വേർപെടുത്തി രാത്രി മോട്ടർ കടത്തുകയാണ്. പ്രദേശത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. രാത്രി കോളനി പ്രദേശം വഴി പൊലീസ് പട്രോളിങ് വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com