കോട്ടയം ∙ വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്കു നേരെ അതിക്രമം നടത്തിയതിനു രണ്ടു പേരെ കൂടി ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറയിൽ നിഖിൽ ഹരി (23), ചങ്ങനാശേരി പെരുന്ന തോട്ടുപറമ്പിൽ അഫ്സൽ സിയാദ് (21) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട അനന്തു, പ്രവീൺ കുമാർ, നന്ദു വിനോദ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. എസ്എച്ച്ഒ ടി.ആർ.ജിജു, എസ്ഐ അലക്സ്, സിപിഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, കെ.വി.പ്രകാശ് എന്നിവർ അറസ്റ്റിൽ പങ്കെടുത്തു.