ADVERTISEMENT

വൈക്കം ∙ ഇരുകൈകളിലും കാലുകളിലും വിലങ്ങണിഞ്ഞു വേമ്പനാട്ടു കായലിൽ നാലര കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി. കോതമംഗലം വിമലഗിരി സ്കൂൾ വിദ്യാർഥി ഇഞ്ഞൂർ കിഴക്കേകാലായിൽ ക്രിസ് ഉല്ലാസാണ് ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നു വൈക്കം ബീച്ച് വരെയുള്ള നാലര കിലോമീറ്റർ 1:17 മണിക്കൂറി‍ൽ നീന്തിയത്. ഉല്ലാസ്– ടിന്റു ദമ്പതികളുടെ മകനാണ്.കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണു പരിശീലകൻ. ഒന്നര വർഷത്തിനുള്ളിൽ ക്ലബ്ബിന്റെ ഏഴാമത്തെ റെക്കോർഡാണ് ഇതെന്നു പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു പറഞ്ഞു.

വൈക്കം ബീച്ചിൽ ക്രിസ് ഉല്ലാസിനു നൽകിയ സ്വീകരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം അധ്യക്ഷത വഹിച്ചു. സി.കെ.ആശ എംഎൽഎ, നഗരസഭ ഉപാധ്യക്ഷൻ പി.ടി.സുഭാഷ് കൗൺസിലർ ബിന്ദു ഷാജി, സനീഷ് കുമാർ, തബലിസ്റ്റ് രത്‌നശ്രീ അയ്യർ, ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ്, സി.എൻ.പ്രദീപ് കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com