മീനച്ചിൽ ∙ പഞ്ചായത്തിലെ പൂവത്തോട് ഭാഗത്തുണ്ടായ കാറ്റിൽ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ആണ് കാറ്റ് വീശിയത്. പുത്തൻനിവർത്തിൽ ബേബി, തുരുത്തികിഴക്കേൽ റെജി തോമസ് എന്നിവരുടെ വീടുകളുടെ മുകളിലേക്കു മരം വീണാണ് നാശമുണ്ടായത്. തകടിയേൽ ഔസേപ്പച്ചൻ, സണ്ണി ഞായർകുളം എന്നിവരുടെ പുരയിടത്തിലെ റബറും വാഴയും നശിച്ചു. വൻമരങ്ങളും കാറ്റിൽ വീണു.
