രാഹുലിനെ അയോഗ്യനാക്കൽ ഭരണകൂട ഭീകരത: മോൻസ്

kottayam-monce-joseph
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ ധർണ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കോട്ടയം ∙ പാർലമെന്റിൽ നിന്നു രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ബിജെപി സർക്കാരിന്റെ നടപടി ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, പ്രഫ. ഗ്രേസമ്മ മാത്യു, ജെയ്സൺ ജോസഫ്, വി.ജെ.ലാലി, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻ കുമാർ, അജിത് മുതിരമല , എ.കെ.ജോസഫ്, സ്റ്റീഫൻ പാറാവേലി, തോമസ് ഉഴുന്നാലിൽ, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്, പി.സി.മാത്യു, സാബു പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS