ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 2 ദീർഘദൂര സർവീസുകൾ കൂടി ആരംഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. രാത്രി 9.30ന് ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ചു പാലാ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, തൃശൂർ, അഗളി വഴി ആനക്കട്ടിയിൽ എത്തുന്ന ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 4.10ന് ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, തിരൂർ, പരപ്പനങ്ങാടി വഴി കോഴിക്കോട് എത്തുന്ന കെഎസ്ആർടിസി ബസും സർവീസ് ആരംഭിച്ചതായി എംഎൽഎ പറഞ്ഞു. 2 സർവീസുകളും മുൻപ് പാലാ ഡിപ്പോയിൽ നിന്നാണു സർവീസ് ആരംഭിച്ചിരുന്നത്. .
ഈരാറ്റുപേട്ടയിൽ നിന്ന് 2 ദീർഘദൂര സർവീസുകൾ കൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.