കുട്ടികൾ എഴുതിയതെന്ത്? നോക്കിത്തുടങ്ങി; എസ്എസ്എൽസി, പ്ലസ്ടു മൂല്യനിർണയം 10 കേന്ദ്രങ്ങളിൽ

Mail This Article
കോട്ടയം∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ മൂല്യനിർണയം തുടങ്ങി. 10 കേന്ദ്രങ്ങളിലായി രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്യാംപ്. ഇതരജില്ലയിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് ഇവിടെ നോക്കുന്നത്. 14 ദിവസം വീതമുള്ള 4 ഘട്ടമായി നടത്തുന്ന മൂല്യനിർണയം 29ന് അവസാനിക്കും.
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസ്, കോട്ടയം സിഎംഎസ് കോളജ് എച്ച്എസ്, പാലാ മഹാത്മാഗാന്ധി ജിഎച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്എസ്എസ്, വൈക്കം ജിഎച്ച്എസ്എസ് ഫോർ ബോയ്സ് എന്നിങ്ങനെ 5 കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി മൂല്യനിർണയം.പാലാ എംജി ജിഎച്ച്എസ്എസ്, പൊൻകുന്നം ജിവി എച്ച്എസ്എസ്, കോട്ടയം എംഡി സെമിനാരി എച്ച്എസ്എസ്, കോട്ടയം എംടി സെമിനാരി എച്ച്എസ്എസ്, മുട്ടമ്പലം ഹോളി ഫാമിലി എച്ച്എസ്എസ് എന്നീ 5 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി മൂല്യനിർണയ ക്യാംപ്.