ADVERTISEMENT

 കോട്ടയം ∙ നല്ല ചൂടു പിടിയും കോഴിയും കഴിക്കാൻ മോഹമുണ്ടോ? അല്ലെങ്കിൽ, കപ്പയും ബീഫും ആയാലോ... നേരെ നാഗമ്പടത്തേക്കു പോരൂ. പൂർണമായും ശീതീകരിച്ച വേദിയിൽ നടക്കുന്ന ‘വനിത’ മാക്സ് ഷോപ്പിങ് മേളയിലേക്ക്. മലബാർ നോമ്പുതുറ വിഭവങ്ങളും കേരളത്തനിമയുള്ള രുചിക്കൂട്ടുകളൊരുക്കി കുടുംബശ്രീയും മേളയിലുണ്ട്. ഓഫറുകളുടെയും സമ്മാനങ്ങളുടെയും ഉത്സവമാണു മേളയിൽ.

ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8.30 വരെ പ്രവേശിക്കാം. പ്രവേശനം പാസ് മുഖേനയാണ്. പ്രധാന കവാടത്തിനു സമീപം പാസ് ലഭിക്കും. ഈ ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കൂപ്പണുകളുമായെത്തുന്നവർക്കു പ്രവേശനം സൗജന്യമാണ്. ഈ വാർത്തയുടെ കട്ടിങ്ങുമായി വരുന്നവർക്കും പ്രവേശനം സൗജന്യം. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണു മേളയൊരുക്കുന്നത്. ഇലക്ട്രോണിക്സ് പാർട്നർ: ക്യുആർഎസ്.

പ്രമുഖ ബ്രാൻഡുകളുടെ എസികൾ 50% വരെ വിലക്കുറവിൽ മേളയിൽ ലഭ്യമാണ്. പ്രസ്റ്റീജ് ഉൽപന്നങ്ങൾക്ക് 25 ശതമാനവും ചിമ്മിനി ബ്രാൻഡുകളായ പ്യൂർ ഫ്ലേം, ഗ്ലെൻ എന്നിവയ്ക്ക് 50 ശതമാനവും വിലക്കിഴിവുണ്ട്. സോഫ സെറ്റുകൾ വിലക്കുറവി‍ൽ ഡിറ്റ്സിന്റെ സ്റ്റാളിൽ വാങ്ങാം.സിംഗർ ഫാഷൻ മേക്കർ തയ്യൽ മെഷീൻ വാങ്ങുമ്പോൾ ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയാണു സമ്മാനം. വിവിധ സോളർ കമ്പനികളുടെ സ്റ്റാളുകളുമുണ്ട്.

ഇരുചക്ര, നാലുചക്ര വാഹന വിതരണക്കാരുടെ സ്റ്റാളുകളും ഇലക്ട്രിക് സ്കൂട്ടറുകളുടെ പവിലിയനും മേളയിലുണ്ട്. കുട്ടികൾക്കായി കിഡ്സ് സോണുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com