ADVERTISEMENT

കോട്ടയം ∙ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് കിട്ടാനില്ല. വിദേശത്തേക്കു പോകാൻ തയാറെടുക്കുന്നവരുടെ യാത്ര മുടങ്ങുന്ന സ്ഥിതിയിൽ. പല രാജ്യങ്ങളിലും പ്രവേശനത്തിനു കോവിഡ് ബൂസ്റ്റർ ഡോസെടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബൂസ്റ്റർ ഡോസ് തേടി സർക്കാർ, സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവർക്കു നിരാശയാണു ഫലം.

ജില്ലയിൽ എവിടെയും വാക്സീൻ കിട്ടാനില്ല.ആവശ്യക്കാർ കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികളിൽ നേരത്തേ വിതരണം നിർത്തിയിരുന്നു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികൾ വഴി  വിതരണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നു സ്റ്റോക്ക് ലഭിക്കാത്തതിനാലാണു ജില്ലാ ക്യാംപുകൾ അവസാനിപ്പിച്ചത്.

ആവശ്യക്കാരില്ലാതെ വാക്സീൻ സ്റ്റോക്കിൽ കുറച്ചുഭാഗം നേരത്തേ ഉപയോഗശൂന്യമായതായും അധികൃതർ പറയുന്നു. കോവിഡ് ഭീതി അകന്നതോടെ വാക്സീൻ എടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ആദ്യ 2 ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ 10 ശതമാനത്തിന് അടുത്തു മാത്രമാണു ജില്ലയിൽ ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം.ജില്ലയിൽ എത്രത്തോളം വാക്സീൻ ആവശ്യമുണ്ടെന്നുള്ള പട്ടിക സംസ്ഥാന ആരോഗ്യവകുപ്പിനു നൽകിയെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.പ്രിയ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com