ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പഞ്ചായത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ധാരണയായതായി അതിരമ്പുഴ പഞ്ചായത്ത് ഭരണസമിതി.

പഞ്ചായത്തിലെ വിദ്യാർഥികൾക്കും, വ്യക്തികൾക്കും സർവകലാശാലയുടെ പൊതു ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം, തൊഴിലന്വേഷകരായവർക്ക് കരിയർ ഗൈഡൻസ് ക്യാംപുകൾ, പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള പഠനം, സർവകലാശാല ഫാക്കൽ‌റ്റിമാരുടെ സഹായത്തോടെ നദീതടങ്ങളുടെ അതിർത്തി പുനർനിർണയം, പഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും, ആരാധനാലയങ്ങളുടെയും പരിപാലനവും ടൂറിസവും, ആരോഗ്യ പരിപാലന പദ്ധതികൾ, പുതിയ സംരംഭകർക്ക് ആശയങ്ങൾ നടപ്പിലാക്കാൻ ഓൻഡ്രനഷിപ്പ് ഡവലപ്മെന്റ് സെൽ തുടങ്ങിയവയാണ് സർവകലാശാലയുമായി ചേർന്ന് നടപ്പിലാക്കുന്നത്.

23ന് എംജി സർവകാശാലയുമായി ചേർന്നുള്ള ഉടമ്പടി പ്രകാരം പദ്ധതികളും സേവനങ്ങളും വരും വർഷങ്ങളിൽ നടപ്പാക്കുന്നതിന് ധാരണയായതായി ഭരണസമിതിയംഗങ്ങളായ ബിജു വലിയമല, ജയിംസ് തോമസ്, ഫസീന സുധീർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com