വൈക്കം ∙ എൻസിപിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം 29, 30 തീയതികളിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തും. ഒരു വർഷക്കാലം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചാണ് പരിപാടി നടത്തുന്നത്. 29ന് നടക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ അധ്യക്ഷത വഹിക്കും. ദേശഭക്തി ഗാനം, ചിത്രരചന, പ്രസംഗം, ഉപന്യാസം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 30ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അധ്യക്ഷത വഹിക്കും.
മന്ത്രി എ.കെ.ശശീന്ദ്രൻ സമ്മാനദാനം നിർവഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ ടി.വി.ബേബി, എസ്.ഡി.സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.