തുറക്കുംമുൻപേ മുഖം മിനുക്കാൻ സ്കൂളുകൾ

ktm-bus-skech
SHARE

കുറവിലങ്ങാട് ∙ പുത്തൻ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപു സ്കൂളുകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു മാർഗനിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.

പാലിക്കാം ഈ നിർദേശങ്ങൾ

∙ സ്കൂൾ കെട്ടിടങ്ങൾക്കും സ്കൂളുകൾ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.

∙ സ്കൂൾ ശുചീകരണം പൂർത്തിയാക്കണം. അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം.

∙ വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്കു സംരക്ഷണഭിത്തി നിർമിച്ച് അപകടസാധ്യത ഒഴിവാക്കണം. ശുദ്ധജല സ്രോതസ്സുകൾ വൃത്തിയാക്കണം.

∙ സ്കൂളിന്റെ സമീപ പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇടവേളകളിൽ പൊലീസ്, എക്സൈസ് പരിശോധന നടത്തണം. സ്കൂൾ തലത്തിൽ ജനജാഗ്രതാ സമിതികൾ രൂപീകരിക്കണം.

∙ വിദ്യാർഥികൾക്കു സുരക്ഷിതയാത്ര ഉറപ്പു വരുത്തണം. വിദ്യാലയങ്ങൾക്കു സമീപം ട്രാഫിക് സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണം. സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് പൊലീസുമായി ബന്ധപ്പെട്ടു ലഭ്യമാക്കണം. സ്കൂൾ ബസുകൾ, ഉപയോഗിക്കുന്ന മറ്റു സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം. കുട്ടികളെ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കണം.

∙ റെയിൽവേ ക്രോസിനു സമീപത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം.

∙ സ്കൂളിലേക്കുള്ള വഴി, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ, കമ്പികൾ എന്നിവ മാറ്റി സ്ഥാപിക്കണം. സ്കൂളിൽ വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കുകയും വേണം.

∙ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ഡ്രിൽ നടപ്പാക്കണം.

∙ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.

∙ ഗുണനിലവാരമുള്ള ശുദ്ധജലം വിദ്യാലയങ്ങളിൽ ലഭ്യമാക്കണം. ഇതിനു ജലവിഭവ വകുപ്പിന്റെ സഹകരണം തേടണം. അവധിക്കാല പച്ചക്കറിത്തോട്ടങ്ങൾ സംരക്ഷിക്കണം.

∙ ഇഴജന്തുക്കൾ, തെരുവുനായ്ക്കൾ എന്നിവയുടെ സാന്നിധ്യം ഒഴിവാക്കാൻ നടപടി വേണം.

∙ പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവ സ്കൂൾ തുറക്കുന്നതിനു മുൻപു ലഭ്യമായെന്നു ഉറപ്പുവരുത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS