ADVERTISEMENT

പാല∙ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും, പാല സെന്റ്. ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല നടത്തി. മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിഗ് ആൻഡ് ടെക്നോളജിയുടെ മാനേജർ റവ.ഫാ.മാത്യു കോരംകുഴ സ്വാഗതം ആശംസിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിലവിലുള്ള പ്രാധാന്യം, എഐ കോഴ്സ് മുന്നോട്ട് വയ്ക്കുന്ന സാധ്യതകൾ, കൃത്യമായ പ്രയോഗം എന്നിവയെക്കുറിച്ച് മലയാള മനോരമ മാർക്കറ്റിങ് സീനിയർ എക്സിക്യൂട്ടീവ് സെബിൻ പയസ് വിശദീകരിച്ചു. എൻജിനീയറിങ് പഠനവും സാധ്യതകളും എന്ന വിഷയത്തിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകൻ ഡോ.നിധീഷ് എം. നിധിറി സംസാരിച്ചു. ശിൽപശാല കോഡിനേറ്റർ ജി.ശബരീനാഥ്, കോളേജ് പിആർഒ ഡോ.നേവി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ക്ലാസുകളും, പ്രായോഗിക പരിശീലനവും നടന്നു. കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിച്ച് വ്യക്തതയോടെയാണ് വിദ്യാർഥികൾ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com